Quantcast

കോവിഡ് നിരീക്ഷണം ലംഘിച്ചതിന് കൊല്ലം സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെന്‍ഷന്‍

നിരീക്ഷണത്തിലിരിക്കെ കാൺപൂരിലെ വസതിയിലേക്ക് മുങ്ങിയതിന് സബ് കളക്ടറെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു

MediaOne Logo

  • Published:

    3 April 2020 8:31 AM GMT

കോവിഡ് നിരീക്ഷണം ലംഘിച്ചതിന് കൊല്ലം സബ് കളക്ടറുടെ  ഗൺമാനും ഡ്രൈവർക്കും സസ്പെന്‍ഷന്‍
X

കോവിഡ് 19 നിരീക്ഷണം ലംഘിച്ചതിന് കൊല്ലം സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരിക്കെ കാൺപൂരിലെ വസതിയിലേക്ക് മുങ്ങിയതിന് സബ് കളക്ടറെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈമാസം 19ന് വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സബ് കളക്ടർ അനുപം മിശ്രയോട് നിരീക്ഷണത്തിൽ പോകാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

സബ്‍കലക്ടറുമായി സമ്പർക്കം പുലർത്തിയതിനാൽ ഗൺമാനായ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനും ഡ്രൈവർ സന്തോഷിനും നിരീക്ഷണം നിർദ്ദേശിച്ചു. എന്നാൽ സബ് കലക്ടര്‍ അനുപം മിശ്ര അന്നുതന്നെ കാണ്‍പൂരിലേക്ക് മുങ്ങി. ഇതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത അനുപം മിശ്രക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അനുപം മിശ്ര മുങ്ങിയതിന് പിന്നാലെ ഗണ്‍മാനും ഡ്രൈവറും പൊലീസ് നിരീക്ഷണത്തിലായി. ക്വാറന്റൈന്‍ ലംഘിച്ചതായി സൈബര്‍സെല്‍ കണ്ടെത്തിയതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. സസ്പെന്‍ഷനിലായി ഗണ്‍മാനും ഡ്രൈവര്‍ക്കുമെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എ.സി.പിയെ ചുമതലപ്പെടുത്തി.

സബ് കലക്ടറായിരുന്ന അനുപം മിശ്ര കടന്നുകളഞ്ഞത് മറച്ചുവെച്ചതിന് ഗൺമാനും ഡ്രൈവർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.

TAGS :

Next Story