Quantcast

ഈ വര്‍ഷം തൃശൂര്‍ പൂരമില്ല; ചടങ്ങ് മാത്രം

ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അഞ്ച് പേർ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

MediaOne Logo

  • Published:

    15 April 2020 6:09 AM GMT

ഈ വര്‍ഷം തൃശൂര്‍ പൂരമില്ല; ചടങ്ങ് മാത്രം
X

ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.

ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്. 1948ല്‍ ഗാന്ധിജി കൊല്ലപ്പെട്ടപ്പോഴും ചൈന യുദ്ധമുണ്ടായപ്പോഴും ഉള്‍പ്പെടെ നേരത്തെ നാല് തവണ ഒരു ആനയെ മാത്രം എഴുന്നുള്ളിച്ച് പൂരം നടത്തിയിരുന്നു. പൂരവുമയി ബന്ധപ്പെട്ട ഒരു ചടങ്ങും ഇത്തവണ ഉണ്ടാകില്ല. പൂരത്തോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനും ഘടക പൂരവും വേണ്ടെന്നുവച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിലനില്‍ക്കുക കൂടി ചെയ്യുന്ന സാഹര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. പൂരവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ലോക്ക് ഡൌണ്‍ നിയമം പാലിച്ച് നടത്തുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

മന്ത്രി സി രവീന്ദ്രനാഥ്, ടി.എന്‍ പ്രതാപന്‍ എം.പി, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story