Quantcast

ആടിനെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കാരണം.. സുബൈദ പറയുന്നു..

MediaOne Logo

  • Published:

    27 April 2020 4:30 AM GMT

ആടിനെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കാരണം.. സുബൈദ പറയുന്നു..
X

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊല്ലം സ്വദേശി സുബൈദ. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ 5510 രൂപ നാടിന്റെ കരുതലിനായി സുബൈദ നല്‍കി. മുഖ്യമന്ത്രിയുടെ പ്രശംസക്ക് പിന്നാലെ നിലക്കാത്ത അനുമോദന പ്രവാഹമാണ് ഈ ഉമ്മയെ തേടിയെത്തുന്നത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഭര്‍ത്താവിനൊപ്പം വാടകവീട്ടിലാണ് സുബൈദയുടെ താമസം. ബാങ്ക് നിക്ഷേപമോ മറ്റ് സമ്പാദ്യങ്ങളോ ഇല്ല. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപത്ത് ചായക്കട നടത്തിയായിരുന്നു ഉപജീവനം. ലോക്ക്ഡൌണിന് പിന്നാലെ ഇതും നിലച്ചു.

എങ്കിലും നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി നാട്ടുകാരൊക്കെ കഴിയുന്ന സഹായങ്ങള്‍ ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒന്നും ചെയ്യാതിരിക്കുക? കൊച്ചുകുഞ്ഞുങ്ങള്‍ വിഷുക്കൈനീട്ടം കിട്ടിയ തുകയൊക്കെ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ നമ്മളൊന്നും ചെയ്തില്ലല്ലോ എന്ന് സങ്കടം വന്നു. അങ്ങനെയാണ് ഓമനിച്ചു വളര്‍ത്തിയ ആട്ടിന്‍കുട്ടികളെ വിറ്റ പൈസയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതെന്ന് സുബൈദ പറഞ്ഞു.

ആടിനെ വിറ്റുകിട്ടിയ 12000 രൂപയില്‍ 5000 രൂപ വാടക കുടിശ്ശിക നല്‍കി. 2000 രൂപ വൈദ്യുതി കുടിശ്ശികയും തീര്‍ത്തു. ബാക്കിയുണ്ടായിരുന്ന പണത്തിനൊപ്പം റമദാന്‍ മാസത്തില്‍ ബന്ധു നല്‍കിയ 500 രൂപയും ചേര്‍ത്താണ് സുബൈദയുമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

TAGS :

Next Story