Quantcast

പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമെന്ന് മുഖ്യമന്ത്രി

ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    29 April 2020 4:29 AM GMT

പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമെന്ന് മുഖ്യമന്ത്രി
X

തിരികെ വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നോര്‍ക്ക് വെബ്സൈറ്റ് വഴി 275000 ത്തോളം പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കും.

വിമാനത്താവളങ്ങളിൽ ഡിഐജിമാരെ നിയോഗിക്കും. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യും. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസവും ആരോഗ്യവിവരം ഫോണിലൂടെയോ സോഷ്യല്‍ മിഡീയയിലൂടെയോ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. അത് ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീട്ടിൽ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമൊരുക്കാൻ വാർഡ് തല സമിതിക്കാണ് ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story