Quantcast

പ്രവാസികളുമായി റിയാദില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു; 149 യാത്രക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല

പ്രവാസികളുമായുള്ള വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

MediaOne Logo

  • Published:

    8 May 2020 11:55 AM GMT

പ്രവാസികളുമായി റിയാദില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു; 149 യാത്രക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല
X

പ്രവാസികളുമായുള്ള വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 148 മുതിര്‍ന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുള്ളത്. രാത്രി 8.35ന് വിമാനം കരിപ്പൂരിലെത്തും. അതേസമയം ബഹ്റൈനിൽ നിന്ന് പ്രവാസികളുമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് പുറപ്പെടുക. യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ എത്തി. മെഡിക്കല്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്ത്യന്‍ സമയം രാത്രി 11.30ന് വിമാനം കൊച്ചിയിൽ എത്തും.

ക്വാറന്‍റീന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികള്‍ക്കായി കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റൂ.

Watch More.....

TAGS :

Next Story