Quantcast

മദ്യഷാപ്പുകള്‍ അടുത്താഴ്ച തുറക്കും; മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും

മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 35 ശതമാനം വര്‍ധവാണ് ഉണ്ടാകുന്നത്. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും.

MediaOne Logo

Web Desk

  • Published:

    14 May 2020 1:07 AM GMT

മദ്യഷാപ്പുകള്‍ അടുത്താഴ്ച തുറക്കും; മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും
X

സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കും. മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കും. മദ്യത്തിന് വില കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും.

ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള പ്രത്യേക മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട്‍ലെറ്റില്‍ പോയി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യശാലകള്‍ തുറക്കാനാണ് ആലോചന. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുകയാണ്. ബാറുകളിലെ കൌണ്ടര്‍ വഴി മദ്യം ലഭ്യമാകുന്നതിനും മൊബൈല്‍ ആപ്പ് തന്നെയായിക്കും ഉപയോഗിക്കേണ്ടി വരിക. മദ്യവില കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വേഗത്തില്‍ ഒപ്പിടുമെന്നാണ് വിവരം. അതിന് പിന്നാലെ തന്നെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 35 ശതമാനം വര്‍ധവാണ് ഉണ്ടാകുന്നത്. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും.

TAGS :

Next Story