Quantcast

ചിക്കന്‍ വിലയെ ചൊല്ലി പോര്; കോഴിക്കോട് കുറഞ്ഞ വിലയില്‍ ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് മലപ്പുറത്തെ വ്യാപാരികള്‍

MediaOne Logo

  • Published:

    16 May 2020 1:55 AM GMT

ചിക്കന്‍ വിലയെ ചൊല്ലി പോര്; കോഴിക്കോട് കുറഞ്ഞ വിലയില്‍ ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന്  മലപ്പുറത്തെ വ്യാപാരികള്‍
X

കോഴിക്കോട് ജില്ലയില്‍ കുറഞ്ഞ വിലക്ക് ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മലപ്പുറത്തെ ചിക്കന്‍ വ്യാപാരികള്‍. അനുമതി ലഭി ച്ചാല്‍‌ കുറഞ്ഞ വിലക്ക് കോഴിക്കോട് നഗരത്തില്‍ ചിക്കന്‍ വില്‍ക്കാന്‍‌ തയ്യാറാണെന്ന് ജില്ലാ കലക്ടറെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ചിക്കന്‍ വ്യാപാരികളും കലക്ടറും തമ്മില്‍ വിലയെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടയിലാണ് മലപ്പുറത്തെ ചിക്കന്‍ വ്യാപാരികളുടെ രംഗപ്രവേശം.

ये भी पà¥�ें- കോഴിക്കോട് ജില്ലയിലെ ഇറച്ചിവില വിവരപ്പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കലക്ടര്‍ പ്രഖ്യാപിക്കുന്ന കോഴി വിലക്ക് മുകളില്‍ വ്യാപാരികള്‍ വില ഈടാക്കുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഈ തര്‍ക്കം ചിക്കന്‍ വ്യാപാരികളുടെ സമരത്തിലേക്ക് വരെ നയിച്ചു. ഇതിനിടയിലാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള ചിക്കന്‍ വ്യാപാരികളുടെ വരവ്. കലക്ടര്‍ പറയുന്നതിലും വില കുറച്ച് വില്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിനു പക്ഷേ കലക്ടര്‍ തന്നെ അവസരമൊരുക്കണമെന്നാണ് മലപ്പുറത്തെ ചിക്കന്‍ വ്യാപാരികളുടെ ആവശ്യം. ഏതായാലും കോഴിക്കോട്ടെയും മലപ്പുറത്തേയും ചിക്കന്‍ വ്യാപാരികളുടെ പുതിയ മത്സരം കോഴി വില കുറയാന്‍ കാരണമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

TAGS :

Next Story