Quantcast

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

പവന് ആദ്യമായി 35000 കടന്നു.

MediaOne Logo

  • Published:

    18 May 2020 6:38 AM GMT

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
X

സംസ്ഥാനത്ത് സ്വര്‍ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ. പവന് ആദ്യമായി 35,000 രൂപ കടന്നു. ഗ്രാമിന് 30 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,380 രൂപയായി.

മെയ് ആദ്യ വാരമാണ്‌ സ്വർണ വില 34000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു. മെയ് 15ന് ഒരു പവൻ സ്വർണത്തിന് 34,400 ആയി. അടുത്ത ദിവസം തന്നെ പവന് 400 രൂപ വർധിച്ച് 34,800 രൂപയിലെത്തി.

സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യ വാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.

ഒരു പവൻ സ്വർണത്തിന് 35,040 രൂപയാണ് ഇന്നത്തെ വില. കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

അതിനിടെ കോഴിക്കോട് കമ്മത്ത് ലൈനില്‍ തുറന്ന സ്വര്‍ണക്കടകള്‍ പൊലീസ് അടപ്പിച്ചു. സ്വര്‍ണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കടകള്‍ അടപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച നാല് സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

TAGS :

Next Story