Quantcast

വീട്ടമ്മയുടെ പെന്‍ഷന്‍ സിപിഎം പഞ്ചായത്ത് റദ്ദ് ചെയ്തു: പെന്‍ഷന്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട് ചേമഞ്ചേരിയില്‍ പഞ്ചായത്ത് അധികൃതര്‍ ക്ഷേമ പെന്‍ഷന്‍ റദ്ദ് ചെയ്ത വീട്ടമ്മക്ക് പെന്‍‌ഷന്‍‌ ഏര്‍‌പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്

MediaOne Logo

  • Published:

    21 May 2020 5:50 AM GMT

വീട്ടമ്മയുടെ പെന്‍ഷന്‍ സിപിഎം പഞ്ചായത്ത് റദ്ദ് ചെയ്തു: പെന്‍ഷന്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ്
X

കോഴിക്കോട് ചേമഞ്ചേരിയില്‍ പഞ്ചായത്ത് അധികൃതര്‍ ക്ഷേമ പെന്‍ഷന്‍ റദ്ദ് ചെയ്ത വീട്ടമ്മക്ക് പെന്‍‌ഷന്‍‌ ഏര്‍‌പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ്. സംഘടനയുടെ യൂത്ത് കെയര്‍ പദ്ധതിയില്‍ പെടുത്തിയാണ് പെന്‍ഷന്‍ നല്‍കുന്നത്. നേരത്തെ പെന്‍ഷന്‍ തുക തട്ടിയെടുത്തെന്ന് പരാതി നല്‍കിയ വീട്ടമ്മയുടെ പെന്‍ഷന്‍ സിപിഎം ഭരിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് റദ്ദ് ചെയ്തത് വിവാദമായിരുന്നു.

ചേമഞ്ചേരി സ്വദേശിയായ സെലീനയുടെ രണ്ട് മാസത്തെ വാര്‍ധക്യകാല പെന്‍ഷന്‍ തുക മറ്റാരോ തട്ടിയെടുത്തെന്നായിരുന്നു പരാതി.സിപിഎം പ്രാദേശിക നേതാവാണ് പണം തട്ടിയെടുത്തതെന്നും ആക്ഷേപമുയര്‍ന്നു. ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ പെന്‍ഷന്‍ പഞ്ചായത്ത് റദ്ദ് ചെയ്തത്. സംഭവം വിവാദമായതോടെയാണ് വാര്‍ധക്യകാല പെന്‍ഷന്‍ തുകക്ക് തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയത്. കെപി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ തുക കൈമാറി.

പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നത് വരെ ഈ തുക ഇവര്‍ക്ക് കൈമാറാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍ ഷഹീന്‍ പറഞ്ഞു.എന്നാല്‍ വീട്ടമ്മ പഞ്ചായത്തില്‍ സ്ഥിര താമസക്കാരിയല്ലാത്തതിനാലാണ് പെന്‍ഷന്‍ റദ്ദ് ചെയ്തതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story