Quantcast

മനുഷ്യസ്നേഹത്തിന്‍റെ മാതൃകയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി

യുഎഇയിലെ പ്രവാസി മലയാളിയായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രാജ്കുമാറിന് ആദ്യത്തെ ടിക്കറ്റ് ആരോഗ്യമന്ത്രി കെ കെ ശൈലജ കൈമാറി.

MediaOne Logo

  • Published:

    21 May 2020 3:19 AM GMT

മനുഷ്യസ്നേഹത്തിന്‍റെ മാതൃകയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി
X

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മീഡിയാവണും ഗള്‍ഫ് മാധ്യമവും ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ വിംഗ്‌സ് ഓഫ് കംപാഷന്‍ പദ്ധതിയുടെ ടിക്കറ്റ് വിതരണം ആരംഭിച്ചു. യുഎഇയിലെ പ്രവാസി മലയാളിയായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രാജ്കുമാറിന് ആദ്യത്തെ ടിക്കറ്റ് ആരോഗ്യമന്ത്രി കെ കെ ശൈലജ കൈമാറി.

മനുഷ്യസ്നേഹത്തിന്‍റെ മാതൃകയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു..

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത നിരവധി പേരാണ് വിദേശത്തുള്ളത്. ഇവര്‍ക്ക് കൈത്താങ്ങാവുകയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും. പ്രവാസികള്‍ക്കായുള്ള ടിക്കറ്റിന്‍റെ വിതരണം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാറിന് ആദ്യ ടിക്കറ്റ് മന്ത്രി കൈമാറി.

പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരനായ യുഎഇ പ്രവാസി തിരുവനന്തപുരം സ്വദേശി രാജ്കുമാര്‍ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു

കോവിഡിനെ തുടര്‍ന്ന് ഒരു മാസമായി തൊഴിലില്ലാതെ കഷ്ടപ്പെടുകയായിരുന്നു രാജ്കുമാര്‍. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രാജ്കുമാര്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ 1500 പേരാണ്ടിക്കറ്റിനായി ബുക്ക് ചെയ്തിട്ടുണ്ട്.

TAGS :

Next Story