ഞാന്‍ ചെയ്തിട്ടില്ല അച്ഛാ..; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്, പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി

  ഇന്ന് പുലർച്ചെ ആറരക്കാണ് ഏറത്തെ ഉത്രയുടെ വീട്ടിലേക്ക് സൂരജിനെ തെളിവെടുപ്പിനെത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2020-05-25 01:55:11.0

Published:

25 May 2020 1:55 AM GMT

ഞാന്‍ ചെയ്തിട്ടില്ല അച്ഛാ..; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്, പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി
X

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. തെളിവെടുപ്പിനിടെ ഉത്രയുടെ ബന്ധുക്കളുടെ പ്രതിഷേധമുണ്ടായി .

ये भी पà¥�ें- ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും സുഹൃത്തും അറസ്റ്റില്‍

രാവിലെ ആറരയോടെയാണ് സൂരജിനെ വീട്ടിലെത്തിച്ചത്. കനത്ത സുരക്ഷയില്‍ അതീവ രഹസ്യമായിട്ടാണ് സൂരജിനെ ഇവിടെയെത്തിച്ചത്. പാമ്പിനെ കൊണ്ടുവന്ന വച്ച സ്ഥലങ്ങളെല്ലാം ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. അവനെ വീട്ടിലേക്ക് കയറ്റല്ലേ സാറെ എന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ പൊട്ടിത്തെറിച്ചു.

തെളിവെടുപ്പിന് ശേഷം സൂരജിനെയും പാമ്പ് സുരേഷിനെയും കോടതിയില്‍ ഹാജരാക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകളും സൂരജിനും കൂട്ടുപ്രതിക്കുമെതിരെ ചുമത്തിയിട്ടുണ്ട്. സൂരജിന്റെ സഹാഹിയായ സുരേഷിന്റെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെക്കൂടി കണ്ടെടുത്തു. ഉത്രയെ രണ്ടാമതു കടിച്ച പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ये भी पà¥�ें- ഉത്രയുടേത് കൊലപാതകം: പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്, ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെയും ഇയാൾക്ക് പാമ്പിനെ നൽകിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വർണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.കഴിഞ്ഞ മെയ് ഏഴിന് പുലർച്ചെ അഞ്ചലിലെ വീട്ടിൽ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭർതൃവീട്ടിൽ വെച്ച് മാർച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു.

ये भी पà¥�ें- 10,000 രൂപക്ക് സൂരജ് പാമ്പിനെ വാങ്ങി, രാത്രിയില്‍ റൂമിലേക്ക് തുറന്നുവിട്ടു

TAGS :

Next Story