Quantcast

ബെവ്‌കോ ആപ്പിന്‍റെ 50 പൈസ ലഭിക്കുന്നത് ഫെയര്‍കോഡ് കമ്പനിക്ക്; രേഖകളുമായി ചെന്നിത്തല

തുക ബെവ്‌കോക്കാണെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞെന്നും ചെന്നിത്തല ആരോപിച്ചു

MediaOne Logo

  • Published:

    26 May 2020 8:17 AM GMT

ബെവ്‌കോ ആപ്പിന്‍റെ 50 പൈസ ലഭിക്കുന്നത് ഫെയര്‍കോഡ് കമ്പനിക്ക്; രേഖകളുമായി ചെന്നിത്തല
X

ബെവ്‌കോ ആപ്പിന്‍റെ ടോക്കണ്‍ തുകയായ 50 പൈസ ലഭിക്കുന്നത് ആപ് തയാറാക്കിയ ഫെയര്‍കോഡ് കമ്പനിക്കെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ബാറുകള്‍ സര്‍ക്കാരിന് നല്‍കുന്ന ധാരണാ പത്രത്തിലാണ് ഇത് സംബന്ധിച്ച നിബന്ധനയുള്ളത്. തുക ബെവ്‌കോക്കാണെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞെന്നും ചെന്നിത്തല ആരോപിച്ചു.

ബാറുടമകള്‍ നല്‍കുന്ന ധാരണാ പത്രത്തിന്‍റെ പകര്‍പ്പാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ബാറുകാരില്‍ നിന്ന് ഓരോ ടോക്കണിനായി വാങ്ങുന്ന അമ്പത് പൈസ് ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ബെവ്‌കോ നല്‍കും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്. ധാരണാ പത്രത്തിലെ നാല്, അഞ്ച് ഖണ്ഡികകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇത് മറച്ച് വച്ചാണ് ബെവ്‌കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശവാദം ബെവ്‌കോ ഉയര്‍ത്തുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയെന്നും ചെന്നിത്തല വിമര്‍ശിച്ചു. ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചതില്‍ ദുരൂഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story