'കടിച്ചത് മൂര്‍ഖന്‍ തന്നെ; ഉത്രകൊലക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

വിഷമുള്ള മൂര്‍ഖന്‍ പാമ്പ് തന്നെയാണ് കടിച്ചതെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

MediaOne Logo

  • Updated:

    2020-05-26 11:13:06.0

Published:

26 May 2020 11:13 AM GMT

കടിച്ചത് മൂര്‍ഖന്‍ തന്നെ;  ഉത്രകൊലക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
X

ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. വിഷമുള്ള മൂര്‍ഖന്‍ പാമ്പ് തന്നെയാണ് കടിച്ചതെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ വിഷപ്പല്ല്, മസിൽ, എല്ല് എന്നിവ വിശദ പരിശോധനക്കായി ശേഖരിച്ചു. ലഭിച്ച വസ്തുക്കൾ ശക്തമായ തെളിവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

പൊലീസ്, ഫൊറൻസിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതി സൂരജിനും സഹായി സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച 'ആയുധ'മായ മൂര്‍ഖന്‍ പാമ്പില്‍നിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് പോലീസിന്റെ ആശ്രയം.

ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ സംഭവദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഈ പാമ്പിനെയാണ് ചൊവ്വാഴ്ച പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേസമയം സൂരജിന്‍റെ കുടുംബത്തിനടക്കം കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായും ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ये भी पà¥�ें- ഉത്രയുടെ കുഞ്ഞ് സൂരജിന്‍റെ ബന്ധുവീട്ടില്‍; ഉത്രയുടെ അച്ഛനെ ഏല്‍പ്പിച്ചു

ये भी पà¥�ें- അവനെന്താ പാമ്പുപിടുത്തക്കാരനോ ? അതൊന്നും ശരിയല്ല, എസിയില്‍ കിടന്നാല്‍ ഉത്രയുടെ പ്രഷര്‍ കുറയും - സൂരജിന്റെ അമ്മയുടെ പ്രതികരണം

TAGS :

Next Story