Quantcast

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് കോഴിക്കോട്ടെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍

കോഴിക്കോട് പെരുവയല്‍ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് സൌജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്.

MediaOne Logo

  • Published:

    27 May 2020 6:56 AM GMT

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് കോഴിക്കോട്ടെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍
X

പ്രവാസികള്‍ക്ക് സൌജന്യ ക്വാറന്റൈന്‍ ഒരുക്കാമെന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി സൌജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഇവ രണ്ടും.

സാധാരണക്കാരായ പ്രവാസികളുടെ ക്വാറന്‍റൈന്‍ സൌജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം മനുഷ്യത്വവിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്വാറന്‍റൈനിൽ പോകാൻ പണം ആവശ്യപ്പെടുന്നത് അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ക്വാറന്‍റൈന്‍ ചെലവ് സർക്കാർ വഹിക്കണം. സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്താം. ക്വാറന്‍റൈന്‍ ചെലവ് യുഡിഎഫ് വഹിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രവാസി ക്വാറന്‍റൈന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കും. ഇളവുകളില്‍ അന്തിമ തീരുമാനം അവലോകന യോഗത്തിന് ശേഷമായിരിക്കും.

TAGS :

Next Story