Quantcast

വിനോദയാത്രക്ക് ഓട്ടം വിളിച്ച് ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

2012ലാണ് തൃശൂർ ചേലക്കര സ്വദേശിയായ ടാക്സി ഡ്രൈവർ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തത്

MediaOne Logo

  • Published:

    28 May 2020 2:56 AM GMT

വിനോദയാത്രക്ക് ഓട്ടം വിളിച്ച് ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
X

ടാക്സി ഡ്രൈവർ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത സംഭവത്തിൽ 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 2012ലാണ് തൃശൂർ ചേലക്കര സ്വദേശിയായ ടാക്സി ഡ്രൈവർ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തത്. 9 പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസിൽ ഒരാൾ കൂറുമാറി മാപ്പുസാക്ഷിയായി.തെളിവില്ലാത്തതിനാൽ ഒരാളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.പാലക്കാട് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

2012 ഡിസംബർ ആറിനാണ് വിനോദയാത്രക്കെന്ന പേരിൽ ചേലക്കര സ്വദേശിയായ രഘുവിനെ വിനോദയാത്രക്ക് ഓട്ടം വിളിച്ച് വിജനമായ സ്ഥലത്തുവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് പാലക്കാട് തിരുനെല്ലായി പുഴയിൽ മൃതദേഹം ഉപേക്ഷിച്ച് വാഹനവുമായി തമിഴ്നാട്ടിലേക്ക് കടന്നു.തൃശ്ശുർ എളനാട് സ്വദേശി പറോക്കോട് വീട്ടിൽ പ്രസാദാണ് കേസിലെ ഒന്നാംപ്രതി. ഇയാൾ മറ്റ് രണ്ട് കൊല കേസിലും പ്രതിയാണ്. കൊല്ലം ഹൈറുന്നീസ വ ത കേസിൽ ജീവപര്യന്തം ജീക്ഷ അനുഭവിക്കുകയും ചെയ്യുന്നു.കണ്ണമ്പ്ര സ്വദേശികളായ മുഹമ്മദാലി, അബുതാഹിർ, കാരപ്പൊറ്റ സ്വദേശി കൃഷ്ണദാസ്, വടക്കാഞ്ചേരി സ്വദേശി രജീഷ്, തൃശ്ശുർ കീടംകുന്നത്ത് സന്തോഷ്, പെരിങ്ങോട്ട് കുറിശ്ശി സ്വദേശി രാജേന്ദ്രൻ, എന്നിവരാണ് മറ്റുപ്രതികൾ. ഇതിൽ പ്രസാദ്, മുഹമ്മദാലി എന്നിവർക്ക് കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം ആണ് ശിക്ഷ.

1ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. പിഴയൊടുക്കിയില്ലെങിൽ ഒരുവർഷം അധിക തടവും അനുഭവിക്കണം.വണ്ടി തട്ടിയെടുത്ത കേസിലും തെളിവ് നശിപ്പിച്ചതിനും 5 വർഷം വീതം തടവും 50000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. എട്ടാംപ്രതി രാജേന്ദ്രനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കലിന് മൂന്നുവർഷം തടവ്ശിക്ഷ വേറെയുമുണ്ട്. ഇയാൾ ആകെ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം. ഏഴാം പ്രതി സന്തോഷിന് പ്രേരണാകുറ്റത്തിന് 3 വർഷം തടവും 50000 രൂപ പിഴയൊടുക്കുകയും വേണം. കേസിലെ മറ്റ് പ്രതികളായ അബുതാഹിർ, കൃഷ്ണദാസ്, രജീഷ് എന്നിവർ വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഹാജരായിരുന്നില്ല. ഇവർക്ക് ജാമ്യമില്ല വാറണ്ട് കോടതി പുറപ്പെടുവിച്ചു. ആദ്യംപ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണമ്പ്ര സ്വദേശി ഉന്മേഷ് കൂറുമാറിയതിനെ തുടർന്ന് കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. തെളിവില്ലാത്തതിനാൽമറ്റൊരു പ്രതി പ്രഭുവിനെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾ ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി.

TAGS :

Next Story