ഉത്ര കൊലക്കേസ്; സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഇരുവരെയും ചോദ്യം ചെയ്യുകയാണ്

MediaOne Logo

  • Updated:

    2020-06-02 08:18:46.0

Published:

2 Jun 2020 8:18 AM GMT

ഉത്ര കൊലക്കേസ്; സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍
X

ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തേക്കും. ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഇരുവരെയും ചോദ്യം ചെയ്യുകയാണ്. സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ये भी पà¥�ें- ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍  

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.

ये भी पà¥�ें- ഉത്ര കൊലപാതകം: പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് ഉത്രയുടെ അച്ഛൻ വിജയ സേനൻ പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്‍റെ വീട്ടിൽ ഒന്നും നടക്കില്ല. ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്‍റെ ശ്രമമെന്ന് സംശയമുണ്ട്. ഉത്രയുടെ കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.

TAGS :

Next Story