Quantcast

പിവിസി പൈപ്പിനുള്ളില്‍ മലമ്പാമ്പ് കുടുങ്ങി; രണ്ട് മണിക്കൂറിന് ശേഷം പുറത്തേക്ക്

പി വി സി പൈപ്പിനുളളില്‍ കുടുങ്ങിയ മലമ്പാമ്പിനെ പുറത്തെടുത്തത് രണ്ട് മണിക്കൂറിന് ശേഷം

MediaOne Logo

  • Published:

    12 Jun 2020 3:10 AM GMT

പിവിസി പൈപ്പിനുള്ളില്‍ മലമ്പാമ്പ് കുടുങ്ങി; രണ്ട് മണിക്കൂറിന് ശേഷം പുറത്തേക്ക്
X

പുല്ലേപ്പടിയിലെ ഒരു ഫ്ലാറ്റില്‍ മഴവെളളം ഒഴുകിപ്പോകുന്നതിന് ഇട്ടിരുന്ന പൈപ്പിലാണ് മലമ്പാമ്പ് കുടുങ്ങിയത്. പാമ്പിനെ കണ്ട വിവരം കോടനാട് വനം വകുപ്പിനെയാണ് വീട്ടുകാര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും അധികൃതര്‍ക്ക് പാമ്പിനെ പുറത്തെടുക്കാനായില്ല. പിന്നീട് ഗാന്ധിനഗര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വി.വി. ബാബുവിന്‍റെ നേതൃത്വത്തിലുളള അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി പൈപ്പ് മുറിച്ചാണ് മലമ്പാമ്പിനെ പുറത്തെടുത്തത്. ഇര വിഴുങ്ങിയ പാമ്പ് രണ്ട് ദിവസത്തോളം പൈപ്പിനകത്തുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. മലമ്പാമ്പിനെ കോടനാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

TAGS :

Next Story