Quantcast

തൃശൂര്‍ ജില്ല കനത്ത ജാഗ്രതയില്‍: ആരോഗ്യസ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മതിയെന്ന് ഡിഎംഒ

തൃശൂരില്‍ ജാഗ്രത ആവശ്യമാണ്, ആശങ്ക ആവശ്യമില്ലെന്നും ഡിഎംഒ റീജ കെ ജെ

MediaOne Logo

  • Published:

    13 Jun 2020 5:29 AM GMT

തൃശൂര്‍ ജില്ല കനത്ത ജാഗ്രതയില്‍: ആരോഗ്യസ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മതിയെന്ന് ഡിഎംഒ
X

കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ല കനത്ത ജാഗ്രതയില്‍. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലും നിയന്ത്രണം കൊണ്ടുവന്നു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി. ഒരാഴ്ച ഇടവിട്ടാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടത്. ഓഫീസില്‍ ഹാജരാകാത്തവർ സംമ്പർക്കവിലക്കിൽ കഴിയണമെന്നും ഡിഎംഒ റീന കെ ജെ അറിയിച്ചു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ ഈ നില തുടരും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട് സ്ഥാപനമേധാവികള്‍ക്ക് ഡിഎംഒ നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല.

ये भी पà¥�ें- തൃശൂരില്‍ കനത്ത ജാഗ്രത: ഗുരുവായൂരില്‍ പ്രവേശനമില്ല

കണ്ടെയ്‍മെന്‍റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ആഴ്ചയില്‍ രണ്ടു ദിവസം മാര്‍ക്കറ്റുകള്‍ അടച്ചിടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ക്കായാണ് മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

തൃശൂരിലുള്ളത് ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും ഡിഎംഒ അറിയിച്ചു. ജാഗ്രത ആവശ്യമാണ്, ആശങ്ക ആവശ്യമില്ല. മെയ് 22 ന് തയ്യാറാക്കിയ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കേസുകള്‍ ജില്ലയില്‍ ഉണ്ടായിട്ടില്ല. ഈ സമയമാകുമ്പോഴേക്കും കിടപ്പുരോഗികളുടെ എണ്ണം 350 വരെ ഉയരാമെന്നായിരുന്നു നേരത്തെയുള്ള ഞങ്ങളുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇന്നലെവരെയുള്ള കണക്കനുസരിച്ച് രോഗികളുടെ എണ്ണം 190 മാത്രമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള കണക്കുകള്‍ മാത്രമാണ് ഇപ്പോഴും ജില്ലയില്‍ ഉണ്ടായിട്ടുള്ളത് എന്നും ഡിഎംഒ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വരുമെന്ന് അറിയാമായിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായിട്ടുണ്ട്. അതല്ലാതെ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ തൃശൂരിലില്ലെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ ഓരോ വ്യക്തിയും സ്വയം നിയന്ത്രണത്തിലായിരിക്കണം. കൊറോണ വൈറസ് എനിക്ക് വരില്ല എന്ന ചിന്തയിലാണ് ഇപ്പോള്‍ ജില്ലയിലെ ബഹുഭൂരിപക്ഷം പേരും നടക്കുന്നത്. അത് അപകടമാണെന്ന് ഓര്‍ക്കണമെന്നും ഡിഎംഒ റീന പറഞ്ഞു.

കനത്ത ജാഗ്രതയാണ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് തൃശൂര്‍ മേയര്‍ അജിത ജയരാജനും മീഡിയ വണിനോട് പ്രതികരിച്ചു.

TAGS :

Next Story