Quantcast

ക്വാറന്‍റൈനില്‍ കഴിയുന്ന പ്രവാസിക്ക് കുത്തേറ്റ സംഭവം; കള്ളക്കഥയെന്ന് പൊലീസ്, മാധ്യമശ്രദ്ധ കിട്ടാന്‍ സ്വയം കുത്തി

ക്വാറന്‍റൈന്‍ കേന്ദ്രത്തിന് പുറത്ത് നിന്ന് ഒരാളെത്തി ‌കുത്തി എന്നായിരുന്നു പരാതിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു

MediaOne Logo

  • Published:

    27 Jun 2020 5:00 AM GMT

ക്വാറന്‍റൈനില്‍ കഴിയുന്ന പ്രവാസിക്ക് കുത്തേറ്റ സംഭവം; കള്ളക്കഥയെന്ന് പൊലീസ്, മാധ്യമശ്രദ്ധ കിട്ടാന്‍ സ്വയം കുത്തി
X

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരിക്കെ പ്രവാസിക്ക് കുത്തേറ്റു എന്നത് കള്ളക്കഥ. മാധ്യമ ശ്രദ്ധ നേടാന്‍ പരാതിക്കാരന്‍ സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ക്വാറന്‍റൈന്‍ കേന്ദ്രത്തിന് പുറത്ത് നിന്ന് ഒരാളെത്തി ‌കുത്തി എന്നായിരുന്നു പരാതിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

ये भी पà¥�ें- കോഴിക്കോട് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾക്ക് കുത്തേറ്റു

സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പരാതിക്കാരന്‍ പൊലീസിനോട് സമ്മതിച്ചു. മുഖം മൂടി ധരിച്ചെത്തിയാള്‍ മുറിക്കുള്ളില്‍ കടന്ന് നെഞ്ചില്‍ കയറിയിരുന്ന് കുത്താന്‍ശ്രമിച്ചുവെന്നായിരുന്നു ലിജീഷിന്‍റെ മൊഴി.

മല്‍പ്പിടുത്തതിനിടെ കയ്യില്‍ കത്തി കൊണ്ടതാണ് മുറിവിന് കാരണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉള്‍പ്രദേശമായ ഇവിടെ നിന്ന് പ്രധാന റോഡിലേക്ക് എത്തുന്നത് വരെയുള്ള സ്ഥലങ്ങളെല്ലാം പൊലീസ് ആ രാത്രി തന്നെ അരിച്ചു പെറുക്കി. ആരേയും കണ്ടെത്താനായില്ല. ക്വാറന്‍റൈനില്‍ താമസിച്ചിരുന്ന വീടിന് മുറ്റത്താകെ ചെളിയുണ്ടായിരുന്നെങ്കില്‍ സംശസ്പദമായ ഒരു കാല്‍പാട് പോലും കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. ഇതോടെ സംശയം ഇരട്ടിച്ചു. തുടര്‍ന്ന് ലിജീഷിനെ വിശദമായി ചോദ്യം ചെയ്തു. കൈയിലെ മുറിവിന്‍റെ സ്വഭാവം അടക്കം ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലില്‍ ലിജീഷ് കുറ്റസമ്മതം നടത്തി. കത്രിക കൊണ്ട് താന്‍ തന്നെ കുത്തി പരിക്കേല്‍പ്പിച്ചതാണെന്നായിരുന്നു മൊഴി. എന്തിനെന്ന ചോദ്യത്തിന് മാധ്യമ ശ്രദ്ധ നേടാനാണെന്നായിരുന്നു പോലീസിന് നല്‍കിയ മറുപടി. സാമ്പത്തികമായ പ്രശ്നങ്ങള്‍ കൂടി ലിജീഷിന് അലട്ടിയിരുന്നുവെന്നാണ് വിവരം.

TAGS :

Next Story