Quantcast

കാരുണ്യ പദ്ധതിയുമായി സഹകരിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ

കുടിശിക ഉൾപ്പെടെ അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന സർക്കാർ ഉറപ്പിനെത്തുടർന്നാണ് തീരുമാനം

MediaOne Logo

  • Published:

    30 Jun 2020 2:40 AM GMT

കാരുണ്യ പദ്ധതിയുമായി സഹകരിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ
X

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ. കുടിശിക ഉൾപ്പെടെ അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന സർക്കാർ ഉറപ്പിനെത്തുടർന്നാണ് തീരുമാനം. നാളെ മുതലാണ് ആശുപത്രികൾക്കു സർക്കാർ നേരിട്ടു നൽകുന്ന അഷുറൻസ് രീതിയിലേക്ക് കാസ്പ് മാറുന്നത്.

കുടിശിക തുകയായ 200 കോടിയിൽ 141 കോടി അനുവദിച്ചതിനെ തുടർന്നാണ് കാസ്പ്പ് പദ്ധതിയിൽ തുടരാൻ സ്വകാര്യ ആശുപത്രികൾ തീരുമാനിച്ചത്. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചതിനു പിന്നാലെയാണ് ആദ്യ ഘഡു അനുവദിച്ചത്. ചികിൽസാ നിരക്കുകളിൽ സാധ്യമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും ആരോഗ്യ സെക്രട്ടറി അസോസിയേഷന് ഉറപ്പു നല്കിയിട്ടുണ്ട്.

രണ്ടു മാസം മുൻപ് കാസ്പ് നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന ചിസ്, ചിസ് പ്ലസ്, കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് നടപ്പാക്കിയത്.നാളെ മുതൽ പുതിയ നിരക്കുകളിലേയ്ക്ക് മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ये भी पà¥�ें- 200 കോടി കുടിശ്ശിക: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍‌ പിന്‍മാറുന്നു

TAGS :

Next Story