Quantcast

സന്ദീപ് നായർ കരകുളത്തും ഫ്ലാറ്റ് വാടകക്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഫ്ലാറ്റെടുത്തത്

കരകുളത്ത് കെൽട്രോൺ ജംഗഷനു സമീപത്തുളള മിർ റിയൽടോർസ് ഫ്ലാറ്റാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരും ഭാര്യ സൌമ്യയും ചേർന്ന് വാടക്കെടുത്തത്

MediaOne Logo

  • Published:

    17 July 2020 8:24 AM GMT

സന്ദീപ് നായർ കരകുളത്തും ഫ്ലാറ്റ് വാടകക്കെടുത്തു;  സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഫ്ലാറ്റെടുത്തത്
X

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ തിരുവനന്തപുരം കരകുളത്തും ഫ്ലാറ്റ് വാടകക്കെടുത്തിരുന്നതായി വിവരം. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഫ്ലാറ്റ് എടുത്തത്.

കരകുളത്ത് കെൽട്രോൺ ജംഗഷനു സമീപത്തുളള മിർ റിയൽടോർസ് ഫ്ലാറ്റാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരും ഭാര്യ സൌമ്യയും ചേർന്ന് വാടക്കെടുത്തത്. കഴിഞ്ഞ വർഷം ഫെബ്രവരിയിരുന്നു ഇടപാട്. ആന്‍റ് പൈറസി സെല്ലിലെ ഉദ്യോഗസ്ഥാനാണെന്നായിരുന്നു സന്ദീപ് സ്വയം പരിചയപ്പെടുത്തിയത്. ഐഡി കാർഡ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ സന്ദീപ് തയ്യാറായില്ല. പകരം സൌമ്യയുടെ ആധാർ കാർഡ് നൽകി.

ഒരു വർഷത്തിനിടെ 8 തവണ സന്ദീപ് ഫ്ലാറ്റിലെത്തിയിരുന്നതായി റസിഡൻസ് സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മഹാരാഷ്ട്ര രജിസ്ട്രേഷനുളള ബെൻസ് കാറിലായിരുന്നു ഫ്ലാറ്റിലെത്തിയിരുന്നത്. സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ സന്ദീപിനെ തിരിച്ചറിഞ്ഞ ഫ്ലാറ്റ് ഉടമ വിവരങ്ങൾ നെടുമങ്ങാട് പൊലീസിന് കൊമാറിയിട്ടുണ്ട്.

TAGS :

Next Story