Quantcast

ചെലത് റെഡ്യാക്കാന്‍ തന്നെയാണ് ഫായിസിന്‍റെ ശ്രമം; സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറി

മലപ്പുറം കലക്ട്രേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്

MediaOne Logo

  • Published:

    30 July 2020 6:50 AM GMT

ചെലത് റെഡ്യാക്കാന്‍ തന്നെയാണ് ഫായിസിന്‍റെ ശ്രമം; സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈ മാറി
X

'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല' എന്ന വാക്കുകളിലൂടെ മലയാളികള്‍ക്ക് പോസിറ്റീവ് എനര്‍ജി‌ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലപ്പുറം കലക്ട്രേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചു.

ये भी पà¥�ें- 'ഫായിസ് എല്ലാം റെഡ്യാക്കി'; മില്‍മ നല്‍കിയ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും

ഫായിസിന്‍റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ പരസ്യത്തിന് ഉപയോഗിച്ചതിന് മില്‍മ നല്‍കിയ റോയല്‍റ്റി തുകയാണ് ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 10,000 രൂപയും ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉൽപന്നങ്ങളുമാണ് ഫായിസിന് റോയല്‍റ്റിയായി നല്‍കിയത്. തുകയിലൊരു ഭാഗം ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കും.

ये भी पà¥�ें- 'അങ്ങനെ ഓന്‍റെ ഇതും ശരിയായിട്ടോ...' വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ

വീട്ടിലെ മുറിയില്‍ വെച്ച് പൂവ് നിര്‍മിക്കുന്ന വിദ്യ പഠിപ്പിക്കുന്ന ഫായിസ് വളരെ ആത്മവിശ്വാസത്തോടെ തന്നെ പൂവ് നിര്‍മിക്കാന്‍ ആരംഭിക്കുന്നതും വേണ്ടത്ര രീതിയില്‍ വിജയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് പരാജയത്തെ മറികടക്കുന്ന നിഷ്കളങ്ക വീഡിയോ വലിയ രീതിയില്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ജൂലൈ 22ന് ചിത്രീകരിച്ച വീഡിയോ പിന്നീട് കുടുംബ ഗ്രൂപ്പുകളില്‍ നിന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

TAGS :

Next Story