Quantcast

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ബിജുലാലിനെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു ലാലിന്‍റെ ഭാര്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും

MediaOne Logo

  • Published:

    6 Aug 2020 1:47 AM GMT

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
X

തിരുവനന്തപുരം വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ റിമാന്‍ഡിലായ പ്രതി ബിജുലാലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജുലാലിനെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു ലാലിന്‍റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അതേസമയം ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി

ये भी पà¥�ें- ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍; പണം റമ്മി കളിച്ച് നേടിയതെന്ന് ബിജുലാല്‍

രണ്ട് കോടി രൂപക്ക് പുറമെ ഏപ്രിലിലും മേയിലുമായി 74 ലക്ഷം രൂപ തട്ടിയെടുത്തതാണ് ബിജു ലാൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ട്രഷറി വഴി ഏപ്രിൽ 20 മുതൽ ജൂലൈ 27 വരെയാണ് പണം തട്ടിയതെന്നും ബിജുലാൽ സമ്മതിച്ചിട്ടുണ്ട്. സർക്കാരിന് നഷ്ടമായത് 74 ലക്ഷം രൂപയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. കലക്ടറുടെ അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്ത 2 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഈ തുക ബിജുലാലിന്‍റെ ട്രഷറി അക്കൗണ്ടിലും ഭാര്യയുടെ പ്രൈവറ്റ് അക്കൗണ്ടിലുമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ബിജു ലാൽ ട്രഷറി ചെക്കുകളിൽ വ്യാജ ഒപ്പിട്ട ശേഷം വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്ക്കരന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ചെക്കുകള്‍ അപ്രൂവല്‍ ചെയ്യുകയായിരുന്നുവന്നും പോലീസ് കണ്ടെത്തി.എന്നാല്‍ വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും മാറ്റാതിരുന്നത് ട്രഷറി വകുപ്പിന്‍റെ ഗുരുതര വീഴ്ചയായി പൊലീസ് കാണുന്നുണ്ട്. ബിജു ലാലിന്‍റെ ഭാര്യയയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യം ബാങ്ക് അക്കൌണ്ടും മൊബൈല്‍ ഫോണും പരിശോധിച്ച ശേഷം മാത്രമെ അറിയാന്‍ കഴിയുള്ളുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ വർഷം ഡിസംബറിൽ 3000 രൂപയെടുത്താണ് ബിജു ലാല്‍ ട്രഷറി തട്ടിപ്പ് തുടങ്ങിയത്. ആദ്യം തട്ടിയെടുത്ത 74 ലക്ഷത്തിൽ നിന്ന് സഹോദരിക്ക് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകി ഭാര്യയ്ക്ക് സ്വർണ്ണവും വാങ്ങി ബാക്കിയുള്ള തുകയ്ക്ക് റമ്മി കളിച്ചുവെന്നും ബിജുലാൽ പൊലീസിനോട് പറഞ്ഞു.

രണ്ട് തവണ മാത്രമെ പണം തട്ടിയിട്ടുള്ളുവെന്ന ബിജുലാലിന്‍റെ പുർണ്ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജു ലാല്‍ നേരത്തെ ജോലി ചെയ്ത ട്രഷറികളിലെ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കും. ബാങ്ക് ട്രഷറി രേഖകൾ ഉൾപ്പടെ ആധികാരികമായി പരിശോധിച്ചാൽ മാത്രമെ തട്ടിപ്പിന്‍റെ വ്യാപ്തി അറിയാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. ഇന്നലെ ഓണ്‍ലൈന്‍ വഴി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

TAGS :

Next Story