Quantcast

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട

18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

  • Published:

    18 Aug 2020 8:14 AM GMT

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട
X

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ കൊടുവള്ളി എസ്.ഐ. എ സായൂജ്കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ സുനില്‍കുമാര്‍, അജിത്ത്, ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കഴിഞ്ഞ ദിവസം പതിനൊന്നര ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി ആവിലോറ സ്വദേശി നെല്ലാങ്കണ്ടിയില്‍ പൊലീസിന്‍റെ പിടിയിലായിരുന്നു.

TAGS :

Next Story