Quantcast

മയക്കുമരുന്ന് കേസ്: സീരിയല്‍നടിയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയെന്ന് പ്രതി മുഹമ്മദ് അനൂപ്

കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് പ്രതിയായി മലയാളി അനൂപിന്‍റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി.

MediaOne Logo

  • Published:

    3 Sep 2020 5:39 AM GMT

മയക്കുമരുന്ന് കേസ്: സീരിയല്‍നടിയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയെന്ന് പ്രതി മുഹമ്മദ് അനൂപ്
X

ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന്‍റെ മൊഴിയുടെ പകര്‍പ്പ് മീഡിയവണിന്. മുഖ്യപ്രതി സീരിയല്‍താരം അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറിന്‍ ആഷിയെന്നാണ് അനൂപിന്‍റെ മൊഴി. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴിയിലാണ് അനൂപ് ഇക്കാര്യം പറയുന്നത്. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിക്കുന്നു..

കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് പ്രതിയായ മലയാളി അനൂപിന്‍റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി. അനിഘയെ പരിചയപ്പെടുത്തിയതും നമ്പര്‍ നല്‍കിയതും ജിംറിന്‍ ആംഷിയാണ്. പക്ഷേ ഇയാളുടെ മേല്‍വിലാസം അറിയില്ല. ജിംറിന്‍റെ ഫോട്ടോയും ഫോണ്‍നമ്പറും അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്.

എങ്ങനെയാണ് അനിഘയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. ജിംറിന്‍ നല്‍കിയ നമ്പറിനെ തുടര്‍ന്ന് അനിഘയെ വാട്സാപ്പില്‍ ബന്ധപ്പെടുന്നു. അപ്പോള്‍ അനിഘ ടെലഗ്രാമില്‍ ബന്ധപ്പെടാന്‍ പറയുന്നു. തുടര്‍ന്ന് ആഗസ്റ്റ് 21 ന് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. എംഡിഎംഎയുടെ 250 പില്‍സാണ് മുഹമ്മദ് അനൂപ് അനിഘയില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇതിന് ഒരെണ്ണത്തിന് 550 രൂപയാണ് വില. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപ അനിഘയ്ക്ക് നല്‍കിയെന്നും അനൂപ് സമ്മതിക്കുന്നു..

മുമ്പും താന്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയോട് സമ്മതിച്ചിട്ടുണ്ട്. 2015 ല്‍ ബിനീഷ് കോടിയേരിയുടെ കൂടെ തുടങ്ങിയ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മയക്കുമരുന്ന് ബിസിനസ്സിലേക്ക് കടന്നത് എന്നതിന്‍റെ സൂചനകളും ഇയാളുടെ മൊഴിയിലുണ്ട്. അനിഘയുമായി ഇടപാട് നടത്തുന്നതിന് മുമ്പുതന്നെ മയക്കുമരുന്ന് ഇടപാട് രംഗത്തെത്തിയിരുന്നു മുഹമ്മദ് അനൂപ് എന്നതിന്റെ സൂചനകളും മൊഴിയിലുണ്ട്.

ये भी पà¥�ें- മലയാളികള്‍ ഉള്‍പ്പെട്ട ബംഗളുരു മയക്കുമരുന്ന് കേസ്: ചലച്ചിത്ര മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

TAGS :

Next Story