Quantcast

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം

നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്

MediaOne Logo

  • Published:

    8 Sep 2020 6:57 AM GMT

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
X

കോവിഡ് ബാധയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ നിലപാടടെുത്തെന്നാണ് വിവരം.

നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്. ബിവറേജ് വിലയില്‍ മദ്യം നല്‍കുന്നത് കൊണ്ട് കാര്യമായ ലാഭമില്ല. മാത്രമല്ല, ലൈസന്‍സ് ഫീസ് ഇനത്തില്‍ വലിയ തുക സര്‍ക്കാരിന് നല്‍കേണ്ടിയും വരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചാബ്, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പോലെ കേരളത്തിലും തുറക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബാറുടമകളുടെ ആവശ്യം പരിശോധിച്ച എക്സൈസ് കമ്മീഷണര്‍ ബാറുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറുകയും മന്ത്രി തന്‍റെ ശുപാര്‍ശ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്

സാമൂഹിക അകലം പാലിക്കണം. ഒരു സമയം കൂടുതല്‍ പേരെ ബാറുകളില്‍ അനുവദിക്കാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ട് പേര്‍ മാത്രമേ പാടുള്ളു, ജീവനക്കാരും ബാറിലെത്തുന്നവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്. കഴിഞ്ഞാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ബാറുകള്‍ തുറക്കുന്നതിന് അനൂകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. ഹോട്ടലുകളില്‍ പോലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് ബാറുകള്‍ തുറക്കുന്നതില്‍ വിമര്‍ശനം ഉണ്ടാകാനുള്ള സാധ്യത സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. എന്നാലും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ബാറുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ അനൂകൂലമായി പ്രതികരിക്കാനാണ് സാധ്യത.

TAGS :

Next Story