Quantcast

ഇറാഖിൽ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി

അല്‍പസമയത്തിനകം കൊച്ചിയിലെ എന്‍.ഐ.എ കോടതി ശിക്ഷ വിധിക്കും

MediaOne Logo

  • Published:

    25 Sep 2020 6:02 AM GMT

ഇറാഖിൽ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി
X

ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റിനൊപ്പം ചേർന്ന് യുദ്ധം ചെയ്ത കേസിലെ പ്രതി സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി. അല്‍പസമയത്തിനകം കൊച്ചിയിലെ എന്‍.ഐ.എ കോടതി ശിക്ഷ വിധിക്കും. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.

കേസിൽ വിചാരണ നേരിട്ട ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനാണ്. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. 2015ൽ തുർക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐ.എസിൽ ചേർന്നെന്നുവെന്നാണ് എന്‍.ഐ.എ പറയുന്നത്. അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍.ഐ.എ പറയുന്നു.

ഇറാഖിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം ചേർന്നു യുദ്ധം ചെയ്തെന്നും എന്‍.ഐ.എ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016ൽ കനകമലയിൽ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. ബഗ്ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളാണ് കോടതി വിസ്തരിച്ചത്.

TAGS :

Next Story