Quantcast

ഐ.എസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസ്‍: സുബ്ഹാനി ഹാജക്ക് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ

കേസിലെ ഏക പ്രതിയായ സുബ്ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

MediaOne Logo

  • Published:

    28 Sep 2020 6:01 AM GMT

ഐ.എസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസ്‍: സുബ്ഹാനി ഹാജക്ക് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ
X

ഐ.എസിനൊപ്പം ചേർന്ന്​ ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജക്ക് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി.കേസിലെ ഏക പ്രതിയായ സുബ്‍ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 125 പ്രകാരം രജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യ കേസാണിത്. ഐ.പി.സി 125 ന് പുറമെ യു.എ.പി.എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. എന്നാൽ രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ.പി.സി 122 ാം വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാൻ എൻ.ഐ.എക്കായില്ല.

ये भी पà¥�ें- കനകമല കേസ്: സുബ്‍ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് സംഘം ചോദ്യം ചെയ്യും

ये भी पà¥�ें- ഇറാഖിൽ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി

താൻ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും തന്‍റെ പ്രായവും കുടുംബ സാഹചര്യവും ശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കണമെന്നും സുബ്‍ഹാനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, അന്തിമ വിധി സർവശക്തനായ ദൈവത്തിന്‍റേതാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞിരുന്നു.

പ്രതിക്ക് അർഹമായ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇറാഖിൽ പോകുന്നതിന് മുമ്പ് ഇന്ത്യയിൽ ആക്രമണം നടത്താൻ പ്രതി ആഗ്രഹിച്ചിരുന്നതായും ചെയ്ത കുറ്റത്തിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.

കേസിൽ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനാണ്. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. 2015ൽ തുർക്കി വഴി ഇറാഖിലേക്ക് പോയ സുബ്‍ഹാനി ഐ.എസിൽ ചേർന്നെന്നുവെന്നാണ് എന്‍.ഐ.എ പറയുന്നത്. അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍.ഐ.എ പറയുന്നു.

ഇറാഖിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം ചേർന്നു യുദ്ധം ചെയ്തെന്നും എന്‍.ഐ.എ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016 ൽ കനകമലയിൽ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. ബഗ്ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളാണ് കോടതി വിസ്തരിച്ചത്.

TAGS :

Next Story