Quantcast

അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചില്ല; എം.ടി രമേശ്

ദേശീയ ഉപാദ്ധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റിനെ അറിയിക്കേണ്ടതാണെന്നും താനേതായാലും ആ ചര്‍ച്ചയില്‍ ഭാഗമായില്ലെന്നും എം.ടി രമേശ് പറഞ്ഞു

MediaOne Logo

  • Published:

    29 Sep 2020 4:34 PM GMT

അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചില്ല; എം.ടി രമേശ്
X

അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ദേശീയ ഉപാദ്ധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റിനെ അറിയിക്കേണ്ടതാണെന്നും താനേതായാലും ആ ചര്‍ച്ചയില്‍ ഭാഗമായില്ലെന്നും എം.ടി രമേശ് പറഞ്ഞു. അതെ സമയം അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്‍റാക്കിയ തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ആദ്യം കേട്ടപ്പോള്‍ സന്തോഷവും മതിപ്പും തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍ ബി.ജെ.പിയില്‍ സജീവമാകാത്തതിലും എം.ടി രമേശ് മറുപടി നല്‍കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായി എം.ടി രമേശ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാകാം ഈ മാറിനില്‍ക്കല്‍ എന്ന് കരുതുന്നതായും തല്‍ക്കാലം ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ശോഭാ സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞതായും എം.ടി രമേശ് പറഞ്ഞു. ശോഭ സുരേന്ദ്രനെ കേരളത്തിലെ ബിജെപി നേതൃത്വം അവഗണിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എം.ടി രമേശിന്‍റെ പ്രതികരണം പുറത്തുവന്നത്.

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കിയതിന് ശേഷം ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ശോഭാ സുരേന്ദ്രനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനമാണ് നല്‍കിയത്.

TAGS :

Next Story