Quantcast

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി ചുമതലയേറ്റെടുത്തു

എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്‍റുമാരാണ് ഇന്ന് ചുമതലയേറ്റത്

MediaOne Logo

  • Published:

    6 Oct 2020 12:41 PM GMT

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി ചുമതലയേറ്റെടുത്തു
X

ബി. ജെ.പിദേശീയ ഉപാദ്ധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടി ചുമതലയേറ്റെടുത്തു. ദല്‍ഹി ദീൻ ദയാൽ ഉപാധ്യായ മാർഗ്ഗിലെ കേന്ദ്ര ഓഫീസിൽ ആയിരുന്നു സ്ഥാനാരോഹണം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു. പുതിയ ചുമതല നിർവ്വഹിച്ച് മുന്നോട്ട് പോകാൻ എല്ലാവരുടെയും പിന്തുണയും, പ്രാർത്ഥനയും വേണമെന്ന് എ.പി.അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു. നിലവില്‍ ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്‍റാണ് അബ്ദുള്ളക്കുട്ടി.

എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്‍റുമാരാണ് ഇന്ന് ചുമതലയേറ്റത്. രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് ചുമതലയേറ്റ മറ്റ് ദേശീയ വൈസ് പ്രസിഡന്‍റുമാര്‍. എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്‍റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരെയാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പുതിയതായി നിയമിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും ടോം വടക്കന്‍ ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ये भी पà¥�ें- അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചില്ല; എം.ടി രമേശ്

TAGS :

Next Story