Quantcast

''അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണം''; സംസ്ഥാനവ്യാപകമായി വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. 20000 വാര്‍ഡുകളിലായി രണ്ട് ലക്ഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ അണിനിരന്നുവെന്ന് യു.ഡി.എഫ്

MediaOne Logo

  • Published:

    1 Nov 2020 1:34 PM GMT

അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണം; സംസ്ഥാനവ്യാപകമായി  വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്
X

അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പാർട്ടിയും സർക്കാരും ചേർന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫ് നടത്തി വരുന്ന 'സ്പീക്ക് അപ്പ് കേരള' സമര പരമ്പരയുടെ അഞ്ചാംഘട്ടമാണ് കേരളപിറവി ദിനം വഞ്ചനാദിനമായി ആചരിച്ചത്.

സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സത്യാഗ്രഹം നടത്തി. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടന്നത്. 20000 വാര്‍ഡുകളിലായി രണ്ട് ലക്ഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ അണിനിരന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. സംസ്ഥാനത്ത് സർക്കാരിനെ നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിയും പാർട്ടിയെ നിയന്ത്രിക്കാൻ കഴിയാത്ത സംസ്ഥാന സെക്രട്ടറിയുമാണെന്നും സംസ്ഥാനതല ഉത്ഘാടനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

TAGS :

Next Story