Quantcast

'കേരളം സിംഗപ്പൂര്‍, ദുബൈ പോലെയാകേണ്ടതായിരുന്നു, ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം'; എ.പി അബ്ദുള്ളക്കുട്ടി

കെ ഫോൺ കാണിച്ച് വിരട്ടണ്ടെന്നും അത് മറ്റൊരു ലാവലിൻ കേസായി തീരുമെന്നും ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കുറിപ്പില്‍ വിമര്‍ശിച്ചു.

MediaOne Logo

  • Published:

    3 Nov 2020 9:55 AM GMT

കേരളം സിംഗപ്പൂര്‍, ദുബൈ പോലെയാകേണ്ടതായിരുന്നു, ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം; എ.പി അബ്ദുള്ളക്കുട്ടി
X

കേരളം സിംഗപ്പൂരോ ദുബൈയോ ആകേണ്ടതായിരുന്നുവെന്നും അതില്ലാതാക്കിയത് ഒരു പ്രസ്ഥാനമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. 'കേരളം ഒരു സിംഗപ്പൂര്‍, അല്ലെങ്കില്‍ ദുബൈ പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു. അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താല്‍ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദിയെന്ന് സി.പി.ഐ.എമ്മിനെ പരോക്ഷമായി പേരെടുത്ത് ഫേസ്ബുക്ക് കുറിപ്പില്‍ അബ്ദുല്ലക്കുട്ടി പറഞ്ഞു. കെ ഫോൺ കാണിച്ച് വിരട്ടണ്ടെന്നും അത് മറ്റൊരു ലാവലിൻ കേസായി തീരുമെന്നും ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കുറിപ്പില്‍ വിമര്‍ശിച്ചു.

എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് "കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല"

കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന

പക്ഷെ തിരിച്ച് ഒരു ചോദ്യം. കേരളം ഒരു സിംഗപൂർ, അല്ലെങ്കിൽ ദുബൈ പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു ....

അതില്ലാതാക്കിയത് ആരാണ്?

കൃത്യമായി വിശകലനം ചെയ്താൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?

നോക്കുകൂലി

ഘരാവോ

ഹർത്താൽ

ബന്ദ്

മിന്നൽ പണിമുടക്ക്

‌പഠിപ്പുമുടക്ക്

കമ്പ്യൂട്ടർ ....

ട്രാക്റ്റർ കത്തിക്കൽ

കരിയോയിൽ പ്രയോഗം

നായിക്കുർണ്ണ സേവ

ഊര് വിലക്ക്

ജഡ്ജിയുടെ നാടുകടത്തൽ

പ്രിൻസിപ്പാളിന്റെ കസേര കത്തിക്കൽ

കള്ളവോട്ട്

കൊല

നാടൻബോംബ് നിർമ്മാണം

വെട്ടികൊല

പോരാത്തതിനു,

ബംഗാൾ മോഡൽ

ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ ...

ക്വട്ടേഷൻ സംഘം പാർട്ടി ഗുഢ സംഘം ....അങ്ങനെ

എത്ര എത്ര ക്രൂരതകൾ ...

സഖാവ് പിണറായി

ഇതൊക്കെയാണ് ഈ നാടിന്റെ വികസനം മുരടിപ്പിച്ചത്...

എന്നിട്ട് അങ്ങ് പറയുകയാണ്

വികസനം തടയാൻ അനുവദിക്കയില്ലാ എന്ന് ....

ചിരി വരുന്നു സഖാവെ ചിരി, ചിരി ....

കെ ഫോൺ കാണിച്ച് നിങ്ങള് വിരട്ടണ്ട. അത് മറ്റൊരു ലാവലിൻ കേസായി തീരും തീർച്ച ...

ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.

സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് " കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും...

Posted by AP Abdullakutty on Monday, November 2, 2020
TAGS :

Next Story