ബി.ജെ.പിയിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം

പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോയതും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്

MediaOne Logo

  • Updated:

    2020-11-03 01:33:33.0

Published:

3 Nov 2020 1:33 AM GMT

ബി.ജെ.പിയിലെ പൊട്ടിത്തെറി;  കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം
X

ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോയതും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരുപക്ഷവും.

സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ പരസ്യമായ വിഴുപ്പലക്കിലിലേക്ക് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പോയത് പാര്‍ട്ടിയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതു കൊണ്ട് തന്നെ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിന് കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗവും.കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശോഭ സുരേന്ദ്രന്‍റെ വിമതപക്ഷവും ഒരുപോലെ പരാതിയുമായി ദേശീയ അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്.കെ.സുരേന്ദ്രന്‍ അധ്യക്ഷനായതാടോ തങ്ങളെ ഒതുക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍ പക്ഷത്തിന്‍റ പരാതി.എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ ആസൂത്രിതമാണെന്ന് മറു പക്ഷവും വാദിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള ചേരിപ്പോര് കേരളത്തില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുളളത്. ഇതില്‍ ദേശീയ അധ്യക്ഷനടക്കമുളളവര്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്.

അച്ചടക്ക നടപടികളടക്കമുളള അഴിച്ചുപണിയിലേക്ക് നേതൃത്വം പോകുമെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത്,ബിനീഷ് കോടിയേരി വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങേണ്ട ഘട്ടത്തില്‍കൂടിയാണ് ബി.ജെ.പി സംസ്ഥാന ഘടകം രൂക്ഷമായ ആഭ്യന്തര തര്‍ക്കത്തില്‍ ആടിയുലയുന്നത്.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നതും പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ശോഭാ സുരേന്ദ്രനു പിന്നാലെ മുതിര്‍ന്ന നേതാവ് പി.എം വേലായുധനും കഴിഞ്ഞ ദിവസം കടുത്ത ഭാഷയില്‍ സുരേന്ദ്രനെ വിമര്‍ശിച്ചിരുന്നു. നേതാക്കളുമായി ബന്ധപ്പെട്ട് ഇപ്പോളുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചേരിപ്പോരാണെന്ന ചര്‍ച്ചയും ബിജെപിക്കുളളില്‍ സജീവമാണ്.

TAGS :

Next Story