Quantcast

സർക്കാരിനെ അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നവെന്ന് കോടിയേരി

''മുസ്‍ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാർത്തയാകുന്നില്ല. തങ്ങൾക്ക് താത്പര്യമുള്ളത് മാത്രം വാർത്തകളാക്കുന്നു''

MediaOne Logo

  • Published:

    3 Nov 2020 3:11 PM GMT

സർക്കാരിനെ അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നവെന്ന് കോടിയേരി
X

മാധ്യമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.''യു.ഡി.എഫിന്‍റെ അഴിമതി മൂടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുസ്‍ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാർത്തയാകുന്നില്ല. തങ്ങൾക്ക് താത്പര്യമുള്ളത് മാത്രം വാർത്തകളാക്കുന്നു. കുത്തകമാധ്യമങ്ങൾ കള്ളപ്രചാരവേല നടത്തുന്നു.

പാർട്ടി പ്രവർത്തകരിൽ ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമം നടത്തുകയാണ് അവര്‍. സർക്കാരിനെ അട്ടിമറിക്കുക എന്ന നീക്കത്തിൽ മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. നുണകൾ വിശ്വസിപ്പിക്കാനുള്ള സംഘടിതശ്രമം കേരളത്തിൽ നടക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇടതുപക്ഷത്തിനെതിരെ യുദ്ധമാണ് മാധ്യമ രംഗത്ത് നടക്കുന്നത്''. മാധ്യമ പിന്തുണയോടെ ഒരിക്കലും ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടില്ലെന്നും കേടിയേരി പറഞ്ഞു.

TAGS :

Next Story