Quantcast

അന്താരാഷ്ട്ര നിലവാരത്തില്‍ ഇനി കേരളത്തില്‍ PGDM പൂര്‍ത്തിയാക്കാം, സ്‍കോളര്‍ഷിപ്പോടുകൂടി...

കോവിഡ് കാലത്ത് നാടുംവീടും വിട്ട് മാറിനില്‍ക്കുന്നതിലുള്ള ആശങ്കയെയും, സാമ്പത്തികമായി ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥയെയും അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ഈ സ്‍കോളര്‍ഷിപ്പ്..

MediaOne Logo

  • Published:

    4 Nov 2020 6:47 AM GMT

അന്താരാഷ്ട്ര നിലവാരത്തില്‍ ഇനി കേരളത്തില്‍ PGDM പൂര്‍ത്തിയാക്കാം, സ്‍കോളര്‍ഷിപ്പോടുകൂടി...
X

മാറിയ കാലത്ത് ഉന്നത പഠനം എല്ലാവരെയും ആശങ്കയിലാഴ്‍ത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടെ നാടുംവീടും വിട്ട് മാറിനില്‍ക്കുന്നതിലുള്ള പേടിയും, സാമ്പത്തികമായി ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥയുമാണ് ഇതിന് കാരണം. പക്ഷേ ഉന്നത പഠനത്തിന് ഈ മാറിയ സാഹചര്യത്തെ എന്തുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാക്കുകയാണ് AI international College.

ഡിഗ്രിക്ക് ശേഷം കേരളത്തില്‍ തന്നെ ഇന്‍റര്‍നാഷണല്‍ നിലവാരത്തിലുള്ള ഒരു നല്ല ബിസിനസ് സ്കൂളില്‍ ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളവും നല്ലൊരു ഓപ്ഷനാണ് മലപ്പുറം ഇന്‍കെല്‍ എഡ്യുസിറ്റിയിലെ ഈ ബിസിനസ് സ്കൂള്‍.

ये भी पà¥�ें- നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്

ഇപ്പോഴിതാ കാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാർന്ന സ്കോളർഷിപ്പുകളും ഇന്‍റര്‍നാഷണല്‍ അക്കാദമിക് ട്രിപ്പുകളും പ്രഖ്യാപിച്ചിരിക്കുകയാണ് AI International College അധികൃതര്‍. ഒരു ലക്ഷം മുതൽ 1.50 ലക്ഷം വരെയാണ് സ്കോളർഷിപ്പ് തുക. ഗള്‍ഫ് പ്രവാസികളുടെ മക്കള്‍ക്കും, കേരളത്തിന് പുറത്ത് താമസിക്കുന്ന, തുടര്‍പഠനം കേരളത്തിലാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവരാണ് വിദ്യാര്‍ത്ഥിയെങ്കില്‍ അവര്‍ക്കും സ്‍കോളര്‍ഷിപ്പ് ലഭിക്കും.

പ്രവാസികളായ രക്ഷിതാക്കളുടെ മക്കൾക്കായുള്ള AGI പ്രവാസി സ്കോളർഷിപ്പ്, കേരളത്തിന് പുറത്ത് താമസിക്കുന്ന നാട്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കായുള്ള NRK സ്കോളർഷിപ്പ്, കേരളത്തിന് പുറത്തുള്ള മലയാളികളല്ലാത്ത വിദ്യാർത്ഥികൾക്കായുള്ള Diversity സ്കോളർഷിപ്പ്, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള, പ്രമുഖ വ്യക്തികൾ നിർദേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ള Eminent Personality Sponsered Financial Aid, 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്കായുള്ള working Professional Scholership എന്നിവയാണ് AI International College ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍. ഇത് കൂടാതെ ഫ്രീ ബിസിനസ്സ് ലാപ്ടോപ്പും വിദേശരാജ്യങ്ങളിലേക്കുള്ള സ്റ്റഡി ടൂറുകളും AI international College വിദ്യാർത്ഥികൾക്കായി ഒരുക്കുന്നുണ്ട്. 10 ദിവസത്തോളം വരുന്ന ബ്രിട്ടന്‍ യാത്രയും 7 ദിവസത്തേക്കുള്ള ദുബായ് യാത്രയുമാണ് ഈ ഇന്‍റര്‍നാഷണല്‍ അക്കാദമിക് ട്രിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Business Entrepreneurship, Supply Chain & Logistics, Information Technology, Travel & Tourism എന്നിവയിലുള്ള PGDM കോഴ്സുകളാണ് AI International College നല്‍കുന്നത്. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്‍റെ അംഗീകാരമുള്ളവയാണ് ഈ ബിസിനസ് സ്‍കൂളിലെ PGDM പ്രോഗ്രാമുകള്‍.

കൂടുതൽ വിവരങ്ങൾക്ക് -

ഫോൺ : 91 8547295777, 91 9447443778, 91 9656455953, 91 9072637744, 91 9633322412, 91 7594093387

മാനേജ്‍മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ ഭാവിയും വെല്ലുവിളികളും: വെബിനാര്‍

TAGS :

Next Story