Quantcast

വയനാട്ടിലേത് ഏകപക്ഷീയ ആക്രമണം; മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട് ലഭിക്കാനെന്ന് കാനം

പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ടക്കെതിരെ നേരത്തെ സ്വീകരിച്ച നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുകയാണ് സിപിഐ. ഝാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള പോലെ കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല

MediaOne Logo

  • Published:

    6 Nov 2020 7:22 AM GMT

വയനാട്ടിലേത് ഏകപക്ഷീയ ആക്രമണം; മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട് ലഭിക്കാനെന്ന് കാനം
X

കേന്ദ്ര ഫണ്ടിന് വേണ്ടി മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന പൊലീസ് നടപടി തെറ്റാണെന്ന് സി.പി.ഐ. വെടിവെച്ച് കൊല്ലുന്ന നടപടി ഭരണകൂടം അവസാനിപ്പിക്കണമെന്നും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി വിളിച്ച് വരുത്തുന്നത് കാര്യങ്ങള്‍ അറിയാനായിരിക്കുമെന്നും കാനം പറഞ്ഞു.

പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ടക്കെതിരെ നേരത്തെ സ്വീകരിച്ച നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുകയാണ് സിപിഐ. ഝാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള പോലെ കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. ഏകപക്ഷീയമായ അക്രമമാണ് വയനാട്ടില്‍ നടന്നതെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി വിളിപ്പിച്ചതിനെ കുറിച്ച് കാനത്തിന്‍റെ പ്രതികരണം ഇതായിരുന്നു. സി.പി.ഐ നേതൃയോഗങ്ങള്‍ സംബന്ധിച്ച് പുറത്ത് വന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണ്.എല്‍.ഡി.എഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും കാനം പറ‍ഞ്ഞു.

TAGS :

Next Story