ബിനീഷ് കോടിയേരി 14 ദിവസത്തേക്ക് റിമാൻഡിൽ

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് 14 ദിവസത്തേക്ക് ബംഗളൂരു സിറ്റി സെഷൻ കോടതി ബിനീഷിനെ റിമാൻഡ് ചെയ്തത്

MediaOne Logo

  • Updated:

    2020-11-11 12:54:33.0

Published:

11 Nov 2020 12:54 PM GMT

ബിനീഷ് കോടിയേരി 14 ദിവസത്തേക്ക് റിമാൻഡിൽ
X

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് 14 ദിവസത്തേക്ക് ബംഗളൂരു സിറ്റി സെഷൻ കോടതി ബിനീഷിനെ റിമാൻഡ് ചെയ്തത്. ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മാറ്റും.

ബിനീഷിന്‍റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്​ചത്തെ സമയം എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദിച്ചിട്ടുണ്ട്​. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ്​ ബിനീഷ് അറസ്റ്റിലായത്​. ബിനീഷിൻെറ വസതിയിൽനിന്ന്​ അനൂപ്​ മുഹമ്മദിൻെറ ഡെബിറ്റ്​ കാർഡ്​ കണ്ടെടുത്തതായി എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോർട്ടും​ കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. സമാനമായ കേസുകളിൽ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

TAGS :

Next Story