Quantcast

സ്വർണം കടത്തിയ കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി

സര്‍ക്കാര്‍ പദ്ധതികളുടെ രേഖകള്‍ ചോര്‍ത്തിയത് ഔദ്യോഗിക രഹസ്യ രേഖയുടെ ലംഘനമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു

MediaOne Logo

  • Published:

    12 Nov 2020 10:36 AM GMT

സ്വർണം കടത്തിയ കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി
X

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ട്രേറ്റ്. സര്‍ക്കാര്‍ പദ്ധതികളുടെ രേഖകള്‍ ചോര്‍ത്തിയത് ഔദ്യോഗിക രഹസ്യ രേഖയുടെ ലംഘനമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇ.ഡിയുടെ വാദം. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ശിവശങ്കരന്‍റെ അഭിഭാഷകനും വാദിച്ചു

TAGS :

Next Story