Quantcast

സംസ്ഥാനത്തെ നിർഭയ ഹോമുകൾ നിർത്താനൊരുങ്ങി സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധികാരണമാണ് നിര്‍ഭയകേന്ദ്രങ്ങള്‍ നിര്‍‌ത്താന്‍ കാരണമെന്നാണ് സർക്കാർ പറയുന്നത്

MediaOne Logo

  • Published:

    15 Nov 2020 5:58 AM GMT

സംസ്ഥാനത്തെ നിർഭയ ഹോമുകൾ നിർത്താനൊരുങ്ങി സര്‍ക്കാര്‍
X

സംസ്ഥാനത്ത് പോക്സോ കേസിൽ ഇരകളാക്കുന്നവർക്കുള്ള നിർഭയ ഹോമുകൾ പ്രവർത്തനം നിർത്തുന്നു. തൃശൂരിൽ മാത്രമാകും ഇനി നിർഭയ കേന്ദ്രം പ്രവർത്തിക്കുക. സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം. 13 നിർഭയ ഹോമുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവക്ക് പകരം തൃശൂരിലുള്ള മാതൃകാ കോം മാത്രമാകും ഇനി ഉണ്ടാകുക. സ്കൂൾ, കോളജ് ക്ലാസുകൾ തുറക്കുന്നതിന് മുമ്പ് പെൺകുട്ടികളെ മാറ്റാനുള്ള ക്രമീകരണം ഒരുക്കാനാണ് നിർദ്ദേശം.

എന്നാൽ പ്ലസ്ടു, ഡിഗ്രി അവസന വർഷം കുട്ടികളെ മാറ്റില്ല. ഇരുന്നുറോളം പേരെ പാർപ്പിക്കാവുന്ന രീതിയിലാണ് തൃശൂരിലെ മാതൃക ഹോമിലെ സജീകരണം. നിലവിലുള്ളവ എൻട്രി ഹോമുകൾ മാത്രമാക്കും. എൻട്രി ഹോമുകളിൽ എത്തുന്നവരെ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെ നടപടികൾ പൂർത്തിയായാൽ മാതൃകാഹോമിലേക്ക് മാറ്റണം. നിർഭയ കേന്ദ്രങ്ങളിലെ ജീവനക്കാരെ പുനക്രമീകരണം നടത്തും. എൻട്രി ഹോമുകളിൽ എത്തുന്നവരുടെ കേസുകൾ അതത് ജില്ലകളിലെ ലീഗൽ കൗൺസിലർമാർ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് 13 നിർഭയ കേന്ദ്രം നിർത്താൻ സർക്കാർ നൽകുന്ന വിശദീകരണം. ജില്ലാ കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യം മോശമാണെന്നും ശാസ്ത്രീയമായ പുനരധിവാസമാണ് നടപ്പാക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കി. എന്നാൽ സ്വന്തം ജില്ലക്ക് പുറത്തെ താമസവും കേസിനായുള്ള യാത്രകളും ഇരകളിൽ മാനസിക സമ്മർദം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. 2012 ലാണ് സംസ്ഥാനത്ത് നിർഭയ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംടിച്ചത്

TAGS :

Next Story