Quantcast

മിക്ക വിവാദങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍; ഇടത് മുന്നണിയില്‍ അതൃപ്തി

മാവോയിസ്റ്റ് വേട്ട മുതല്‍ വിജിലന്‍സ് റെയ്ഡ് വരെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മിക്ക വിവാദങ്ങളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്.

MediaOne Logo

  • Published:

    30 Nov 2020 1:54 AM GMT

മിക്ക വിവാദങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍; ഇടത് മുന്നണിയില്‍ അതൃപ്തി
X

ആഭ്യന്തര വകുപ്പിന്‍റെ തുടര്‍ച്ചയായ വീഴ്ചകളില്‍ വിറങ്ങലിച്ച് സര്‍ക്കാരും ഇടത് മുന്നണിയും. പൊലീസ് ആക്ടിന് പിന്നാലെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഐയ്ക്കും അതൃപ്തിയുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കുന്ന രണ്ട് തീരുമാനങ്ങളാണുണ്ടായത്. പൊലീസ് ആക്ട് ഭേദഗതി നിയമമായി മാറിയതിന്‍റെ പിറ്റേ ദിവസം അത് പിന്‍വലിച്ച് തെറ്റ് പറ്റിയെന്ന് സിപിഎം സമ്മതിച്ചു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍ കൊണ്ടാണ് നിയമം പിന്‍വലിച്ചതെങ്കിലും ജനകീയ അഭിപ്രായങ്ങള്‍ പരിഗണിച്ചാണെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത വിവാദം സര്‍ക്കാരിനേയും മുന്നണിയേയും പിടിച്ചുലച്ചത്. കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലില്‍ ഇടത് മുന്നണി വിറങ്ങലിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ കാരണം തേടി നടക്കുന്നതിനിടയില്‍ വിജിലന്‍സ് തന്നെ കാരണം കണ്ടെത്തി നല്‍കിയതിലുള്ള അതൃപ്തി മുന്നണിക്കുണ്ട്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളില്‍ നിന്നാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ മിക്ക വിവാദങ്ങളും ഉണ്ടായിട്ടുള്ളത്. മാവോയിസ്റ്റ് വേട്ട മുതല്‍ വിജിലന്‍സ് റെയ്ഡ് വരെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മിക്ക വിവാദങ്ങളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്. തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളോട് പ്രതികരിച്ചാല്‍ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് സിപിഐ നേതൃത്വം പരസ്യ പ്രതികരണത്തിന് ഇതുവരെ തയ്യാറാകാതിരിക്കുന്നത്.

TAGS :

Next Story