Quantcast

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണക്ക് വോട്ടില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ടിക്കാറാം മീണ പറഞ്ഞു

MediaOne Logo

  • Published:

    8 Dec 2020 5:00 AM GMT

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണക്ക് വോട്ടില്ല
X

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story