Quantcast

ഫാത്തിമ തഹ്‍ലിയക്ക് ഐക്യദാര്‍ഢ്യവുമായി വി.ടി ബല്‍റാം

''ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ ''താനാരുവാ?" എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിൻ്റെ പൊതുരീതിയാണ്''

MediaOne Logo

  • Published:

    21 Dec 2020 3:14 AM GMT

ഫാത്തിമ തഹ്‍ലിയക്ക് ഐക്യദാര്‍ഢ്യവുമായി വി.ടി ബല്‍റാം
X

യു.ഡി.എഫിനെ മുസ്‍ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിവിധ സംഘടനകളും സാംസ്കാരിക നിരൂപകരുമെല്ലാം വിമര്‍ശനവുമായി രംഗത്ത് വന്നു. അതുപോലെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റായ ഫാത്തിമ തഹ്‍ലിയയും തന്‍റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. 'UDF നെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. എന്നാല്‍ പിണറായിയെ 'താന്‍' എന്ന് വിളിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ? ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു...

Posted by Fathima Thahiliya on Saturday, December 19, 2020

വരേണ്യ ജാതിബോധത്തിന്‍റെ കുത്തിക്കഴപ്പാണ് ഫാത്തിമ തഹ്‍ലിയയുടെ 'താന്‍' എന്ന പരാമര്‍ശത്തിന് കാരണമെന്ന് ഷാഹിന നഫീസ് എഴുതിയിരുന്നു. മലബാറിലെ വരേണ്യ മുസ്ലിമിന് ചെത്തുകാരന്‍റെ മകനായ മുഖ്യമന്ത്രിയെ താന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനെ വിമര്‍ശിച്ചാണ് ഫാത്തിമ തഹ്‍ലിയക്ക് ഐകൃദാര്‍ഢ്യവുമായി വി.ടി ബല്‍റാം രംഗത്ത് വന്നത്.

ഈ ''ചെത്തുകാരൻ്റെ മകൻ" ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും...

Posted by VT Balram on Sunday, December 20, 2020

ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ ''താനാരുവാ?" എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിൻ്റെ പൊതുരീതിയാണെന്നും അതില്‍ മലബാർ എന്നോ തിരുവിതാംകൂർ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക് പോസ്റ്റില്‍ എഴുതി.

മലബാറിലെ വരേണ്യ മുസ്ലിമിന് ചെത്തുകാരന്റ മകനായ മുഖ്യമന്ത്രിയെ താൻ എന്ന് വിളിക്കാൻ തോന്നുന്നത് സ്വാഭാവികം.(കുറച്ചു കൂടി...

Posted by Shahina Nafeesa on Sunday, December 20, 2020

അധിപൻ' സിനിമയിലെ മോഹൻലാലിൻ്റെ ഫോൺ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയൻ്റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിൻ്റെ വാക്കുകളിൽ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാർത്ഥ കുത്തിക്കഴപ്പെന്നും അദ്ദേഹം എഴുതി

TAGS :

Next Story