മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം: 20 അംഗ സംഘത്തെ നിയമിച്ച് ഉത്തരവായി; റോയി മാത്യു മീഡിയ സെക്രട്ടറി, സീജി ജി.എസ് പ്രസ് സെക്രട്ടറി
പൊളിറ്റിക്കൽ സെക്രട്ടറിയെ ഇതുവരെ നിയമിച്ചിട്ടില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പുതിയ നിയമനങ്ങൾ നടത്തിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരെയാണ് ആദ്യഘട്ടത്തിൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം ഇതുവരെ തയാറായിട്ടില്ല.
മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യൂവിനെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ സീജി ജി.എസ് ആണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ് സെക്രട്ടറി.
പ്രധാന പദവികളിലെ നിയമനങ്ങൾ:സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി: റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീകുമാർ റ്റി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ: തിലകൻ കെ.പി.കെ, അനീഷ് എ, മോഹനചന്ദ്രൻ എം.എസ് (ജോയിന്റ് സെക്രട്ടറി, നിയമ വകുപ്പ്). അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ: പത്മകുമാർ എം (ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ്), എബിമോൻ പി.എ (അണ്ടർ സെക്രട്ടറി, ധനകാര്യ വകുപ്പ്), മനോജ്കുമാർ പി.എൻ (അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്), ജാഫർഖാൻ എസ് (അഡീഷണൽ സെക്രട്ടറി, കൃഷി വകുപ്പ്), ജയചന്ദ്രൻ എ (ഡെപ്യൂട്ടി സെക്രട്ടറി), പ്രകാശ് ഒ.ടി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കേരള സർവകലാശാല).
Adjust Story Font
16

