Top

'മോഷണശ്രമമല്ല, ദേഷ്യം വന്നതാ': എടിഎം മെഷീന് തീയിട്ട പ്രതി പിടിയില്‍

കവർച്ചാ ശ്രമമല്ലെന്നും പണം കിട്ടാത്തതിന്‍റെ ദേഷ്യത്തിലാണ് മെഷീൻ കത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.

MediaOne Logo

Web Desk

  • Updated:

    2021-05-04 08:41:24.0

Published:

4 May 2021 8:34 AM GMT

മോഷണശ്രമമല്ല, ദേഷ്യം വന്നതാ: എടിഎം മെഷീന് തീയിട്ട പ്രതി പിടിയില്‍
X

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന്‍ കത്തിച്ച പ്രതി പിടിയില്‍. കോട്ടയം സ്വദേശി സുബിനാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ ശ്രമമല്ലെന്നും പണം കിട്ടാത്തതിന്‍റെ ദേഷ്യത്തിലാണ് മെഷീൻ കത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.

കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്‍ബിഐ എടിഎം കൌണ്ടറിലാണ് സംഭവം. പെട്രോളൊഴിച്ച് തീകൊടുത്ത് എടിഎം തകര്‍ത്ത നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

Next Story