Quantcast

വയനാട്ടിൽ വൻ കുഴൽപ്പണവേട്ട: ഒന്നരക്കോടിയിലേറെ രൂപ പിടികൂടി

MediaOne Logo

Web Desk

  • Published:

    28 Jan 2022 1:53 AM GMT

വയനാട്ടിൽ വൻ കുഴൽപ്പണവേട്ട: ഒന്നരക്കോടിയിലേറെ രൂപ പിടികൂടി
X

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ബംഗളൂരുവിൽ നിന്നെത്തിയ പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ച നിലയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സംസ്ഥാനാതിർത്തിക്ക് സമീപത്തുവെച്ചാണ് പണമടങ്ങിയ വാഹനം പിടികൂടിയത്. ബംഗളൂരു ഭാഗത്തുനിന്ന് പച്ചക്കറി കയറ്റിവന്ന KL-58-S-3445 പിക്കപ്പ് വാനിൽ, ഡ്രൈവറുടെ സീറ്റിനടുത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്‍റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാതെ കടത്തിയ 1,73,33,670 രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനിയിലാണ് പണം പിടികൂടിയത്.

News Summary : Big money laundering in Wayanad: More than Rs 1.5 crore seized

Next Story