വയനാട് വെണ്ണിയോട്ട് വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമം ചെറുക്കുന്നതിനിടെ സംഭവിച്ചതാകാമെന്ന് പൊലീസ്
വെണ്ണിയോട് വൈപ്പടി സ്വദേശിനി ഫാത്തിമ (85) ആണ് മരിച്ചത്

വയനാട്: വയനാട് വെണ്ണിയോട്ട് വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെണ്ണിയോട് വൈപ്പടി സ്വദേശിനി ഫാത്തിമ (85) ആണ് മരിച്ചത്. കൊലപാതകം മോഷണശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. നിലവിൽ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്ത വീട്ടിൽ താമസിക്കുന്ന ഇളയ മകൻ ഉസ്മാൻ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫാത്തിമയുടെ മാലയും കമ്മലുമടക്കമുള്ള സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പളക്കാട് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

