ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്ക്: ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി

അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരുമെന്നു കോടതി

MediaOne Logo

Web Desk

  • Updated:

    2021-10-14 09:36:04.0

Published:

14 Oct 2021 9:36 AM GMT

ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്ക്: ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി
X

മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി. അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരുമെന്നു കോടതി വ്യക്തമാക്കി.

ചുമട്ടു തൊഴിലാളി ചട്ടത്തിൽ അതീവ സൂക്ഷ്മത വേണ്ട വസ്തുക്കളുടെ കയറ്റിറക്ക് സ്ഥാപന ഉടമകളുടെ ജോലിക്കാർക്ക് ചെയ്യാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷ്മത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികൾക്ക് നൽകണം എന്നും കോടതി നിര്‍ദേശിച്ചു.

Next Story