നായയെ കണ്ട് പേടിച്ചു; തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു, നിരവധി വാഹനങ്ങൾ തകർത്തു
ആനയെ ഇതുവരെ തളക്കാൻ ആയില്ല

തൃശൂർ: തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ നിരവധി വാഹനങ്ങൾ തകർത്തു. ശിവ ലക്ഷ്മണൻ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം. ആനയെ ഇതുവരെ തളക്കാൻ ആയില്ല. വടംകെട്ടി തളക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ആനയെ ശാന്തനാക്കാൻ പഴങ്ങളും ഐസ് കട്ടകളും എത്തിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി എന്ന് തൃശൂർ എംഎൽഎ രാജൻ പല്ലൻ. ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പാപ്പാനും നാട്ടുകാരും മർദിച്ചു.
Next Story
Adjust Story Font
16

