എ.എ റഹീമിനെതിരെ വ്യാജപ്രചാരണം: അധ്യാപിക അറസ്റ്റിൽ; ഇല്ലെന്ന് എഫ്.ബി പോസ്റ്റ്

മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ച പ്രിയ വിനോദാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2021-10-14 11:55:46.0

Published:

14 Oct 2021 11:04 AM GMT

എ.എ റഹീമിനെതിരെ വ്യാജപ്രചാരണം: അധ്യാപിക അറസ്റ്റിൽ; ഇല്ലെന്ന് എഫ്.ബി പോസ്റ്റ്
X

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കല്ലറ സ്വദേശിനിയായ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ച പ്രിയ വിനോദാണ് അറസ്റ്റിലായത്. വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചു.

എന്നാൽ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും പറഞ്ഞ് അധ്യാപിക പ്രിയ വിനോദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

TAGS :

Next Story