ഐസിയു പീഡനം; പുനരന്വേഷണം വേണമെന്ന് അതിജീവിത
മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് അതിജീവിതയുടെ തീരുമാനം

കോഴിക്കോട്: മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ പുനരന്വേഷണം വേണമെന്ന് അതിജീവിത. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് അതിജീവിതയുടെ തീരുമാനം. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരായ അന്വേഷണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെടുന്നത്.
കേസിൽ ഒപ്പം നിന്ന അന്നത്തെ പ്രതിപക്ഷം ഇന്ന് ഭരണകക്ഷി ആയതോടെയാണ് നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് അതിജീവിത പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഭരണകാലയളവിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കൂടി നടപടി ഉണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയും കരുതുന്നത്
2023 മാർച്ച് 18 നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് ഐസിയു വിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അതിജീവിതയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ പ്രതിയെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തിയെങ്കിലും അതിജീവിതയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
Adjust Story Font
16

